കാസയുടെയും ആർഎസ്എസിന്റെയും നടപടിയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എന്തുകൊണ്ടാണ് ആശങ്കയില്ലാത്തതെന്ന് കെ.എം ഷാജി

വയനാട് ഉപതെരത്തെടുപ്പിൽ 174 ബൂത്തുകളിൽ ബിജെപി രണ്ടാം സ്ഥാനത്തായതിൽ പിണറായിക്ക് ആശങ്കയില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ്

Update: 2024-12-02 05:39 GMT

കോഴിക്കോട്: കൃസ്ത്യൻ സമൂഹത്തെ ആർഎസ്എസിന്റെ ആലയിൽ കെട്ടാൻ ​ശ്രമിക്കുന്ന കാസയുടെയും ഹിന്ദുസമൂഹത്തെ വർഗീയവൽക്കരിക്കുന്ന ആർഎസ്എസിന്റെയും നടപടിയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ആശങ്കയില്ലാത്തതെന്തുകൊണ്ടാണെന്ന് കെ.എം ഷാജി. അജ്മാൻ കെഎംസിസി നടത്തിയ പരിപാടിയിലായിരുന്നു മുസ്‍ലിം ലീഗ് നേതാവിന്റെ വിമർശനം.

ജമാഅത്തെ ഇസ്‍ലാമിയോടും എസ്ഡിപിഐയോടും ലീഗ് സൂക്ഷ്മത പാലിക്കണമെന്നാണ് പിണറായി പറയുന്നത്. ലീഗ് മാത്രം സൂക്ഷ്മത പാലിച്ചാൽ മാത്രം മതിയോ. മുസ്‍ലിംകളുടെ മാത്രം പ്രശ്നമാണോയിത്.

കേരളത്തിലെ കൃസ്ത്യൻ സമൂഹത്തെ ആർഎസ്എസിന്റെ ആലയിൽ കെട്ടാൻ ​ശ്രമിക്കുന്ന കൂട്ടമാണ് കാസ. ആ കാസയെടു​ക്കുന്ന പണിശ്രദ്ധിക്കണമെന്ന് എന്തേ കേരളത്തിലെ കൃസ്ത്യാനികൾക്ക് പിണറായി വിജയൻ ഉപദേശം കൊടുക്കാത്തത്. കേരള കോൺഗ്രസ് നേതാക്കന്മാരോട് വിളിച്ചുപറയാത്തത് എന്തുകൊണ്ടാണ്. സംഘ്പരിവാർ മെനക്കെട്ട് പണിയെടുത്ത് കേരളത്തിലെ ഹിന്ദുസമൂഹത്തെ ആർഎസ്എസിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുമ്പോൾ എന്താണ് ഇവിടുത്തെ സിപിഎമ്മുകാരന് ആശങ്കയില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. വയനാട് ഉപതെരത്തെടുപ്പിൽ 174 ബൂത്തിൽ രണ്ടാം സ്ഥാനത്ത് BJPയാണ്. അതിലൊന്നും പിണറായിക്ക് വിജയന് ആശങ്കയി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

മുനമ്പത്ത് ഹോട്ടലുടമകൾക്കാണ് ഞങ്ങൾ നോട്ടീസ് നൽകിയതെന്ന് പറയാൻ പിണറായി സർക്കാർ ​ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്തിനാണ് കാത്തുനിന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‍ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ചു. അതിൽ കുഴപ്പമില്ല, തങ്ങൾ രാഷ്ട്രിയവിമർശനത്തിന് അതീതനായ വ്യക്തിയൊന്നുമല്ല. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ സാദിഖലി തങ്ങളുടെ വീട്ടി​ൽ പോയത് ഇഷ്ടമാകാത്തതുകൊണ്ടാണ് തങ്ങൾ പിണറായിയെ വിമർശിക്കാൻ കാരണ​മെന്നും ഷാജി പറഞ്ഞു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News