നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Update: 2022-12-03 11:19 GMT

തിരുവനന്തപുരം: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 250 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. ഏഴുനിറങ്ങൾ ആണ് ആദ്യം റിലീസായ സിനിമ. 250ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1955 ജൂണ്‍ 1ന് ശിവരാമ ശാസ്ത്രികളുടെയും കമലത്തിന്‍റെയും മകനായി തിരുവനന്തപുരം ജില്ലയിലെ പേയാടാണ്  ജനനം. പ്രേംകുമാർ എന്നാണ് യഥാര്‍ഥ പേര്. പേയാട് ഗവണ്മെന്റ് സ്കൂളിലായിരുന്നു  പ്രാഥമിക വിദ്യാഭ്യാസം. തുടർന്നുള്ള വിദ്യാഭ്യാസം തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിലായിരുന്നു.

Advertising
Advertising

സ്കൂൾ തലംവിട്ട് കൊച്ചുപ്രേമൻ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എന്‍. കെ. ആചാരി ഒരുക്കിയ "ജ്വാലാമുഖി' എന്ന നാടകത്തിന്‍റെ ഭാഗമായപ്പോഴാണ്. ജ്വാലാമുഖി എന്ന ആദ്യ നാടകത്തിനു ശേഷം ഗായത്രി തിയറ്റേഴ്‌സിന്റെ "അനാമിക' എന്ന നാടകത്തിലാണ് പ്രേക്ഷകര്‍ പിന്നീട് അദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം സമിതികള്‍ക്കൊപ്പം കൊച്ചുപ്രേമന്‍ പ്രവര്‍ത്തിച്ചു. ധാരാളം ആരാധകരുള്ള നടനായി കൊച്ചുപ്രേമനെ ഉയര്‍ത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്‌സിന്റെ "അമൃതം ഗമയ', വെഞ്ഞാറമ്മൂട് സംഘചേതനയുടെ "സ്വാതിതിരുനാള്‍', "ഇന്ദുലേഖ', രാജന്‍ പി. ദേവിന്റെ "ആദിത്യമംഗലം ആര്യവൈദ്യശാല' തുടങ്ങിയവ. പ്രേമൻ നാടക സമിതിയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ അതേ പേരുള്ള ഒരു സുഹൃത്ത് സമിതിയിലുണ്ടായിരുന്നു. പേരിലെ സാമ്യം രണ്ട് പേർക്കും ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയപ്പോൾ അദ്ദേഹം കൊച്ചു പ്രേമൻ എന്ന പേര് സ്വീകരിച്ചു.


Full View

നാടകങ്ങളില്‍ സജീവമായ കൊച്ചുപ്രേമന്‍  പത്തു വര്‍ഷത്തിനു ശേഷം രാജസേനന്‍റെ ദില്ലിവാല രാജകുമാരൻ എന്ന ചിത്രത്തിലൂടെ സിനിമാരഗംത്തേക്ക് തിരിച്ചെത്തി. രാജസേനന്‍റെ എട്ടോളം ചിത്രങ്ങളില്‍ കൊച്ചുപ്രേമന്‍ ഭാഗമായി. കഥാനായകന്‍' എന്ന ചിത്രത്തിന്‍റെ സമയത്താണ് അന്തിക്കാട് ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയില്‍ കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം സത്യന്‍ അന്തിക്കാട് കാണുന്നത്. അന്നത്തെ പ്രകടനമാണ് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ കൊച്ചുപ്രേമന് സമ്മാനിച്ചത്. തമാശവേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് കൊച്ചുപ്രേമന്‍ തെളിയിച്ചത് ഗുരു' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. ജയരാജ് സംവിധാനം തിളക്കം' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുപ്രേമന് സിനിമയില്‍ തിരക്കായി. രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിരയായി. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമന്‍റെ ഭാര്യ. മകന്‍-ഹരികൃഷ്ണന്‍.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News