"തന്നെക്കാളും വലിയ ആളാടോ ഞാന്‍"; കെ.റെയില്‍ കല്ലിടാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് കൊടിക്കുന്നില്‍ സുരേഷ്

ചെങ്ങന്നൂരിൽ കല്ലിടാനെത്തിയവരെ കൊടിക്കുന്നില്‍ സുരേഷ് എം.പി യും ജനങ്ങളും ചേർന്ന് തടഞ്ഞു

Update: 2022-03-04 14:05 GMT

കെ.റെയിൽ പദ്ധതിയുടെ കല്ലിടാൻ വന്ന സംഘത്തോടൊപ്പമെത്തിയ എസ്.ഐ യോട് കയർത്ത് കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടാൻ എത്തിയവരെ എം.പി യും ജനങ്ങളും ചേർന്ന് തടയുകയായിരുന്നു. ഇതിനിടയിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനും എം.പി യും തമ്മിൽ വാക്കേറ്റമുണ്ടായത്.

"തെമ്മാടിത്തരം കാണിക്കരുത്. താനാരാടോ ഒരു സബ് ഇൻസ്‌പെക്ടർ. തന്നെക്കാളും വലിയ ആളാടോ ഞാൻ. തന്‍റെ ഉദ്യോഗസ്ഥരെക്കാളുമൊക്കെ വലിയ ആളാണ്. ഇവിടത്തെ ജനപ്രതിനിധിയാണ് ഞാൻ. ജനങ്ങൾ രോഷത്തിലാണ്. അത് കൊണ്ട് നിങ്ങൾ മടങ്ങിപ്പോണം"- കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

Advertising
Advertising

Full View

തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ താൻ മടങ്ങില്ലെന്ന് പറഞ്ഞ സബ് ഇൻസ്‌പെക്ടറോടാണ് എം.പി ക്ഷോഭിച്ചത്. ശേഷം കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ എം.പി തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവക്കുകയും ചെയ്തു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News