സിദ്ദിഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കൊടിക്കുന്നിൽ സുരേഷ് എംപി കത്തു നൽകി

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് കേരളത്തിലെ പതിനൊന്ന് എം.പിമാർ സംയുക്തമായി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.

Update: 2021-04-25 15:40 GMT
Editor : Nidhin | By : Web Desk
Advertising

കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കത്ത് നൽകി. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് കേരളത്തിലെ പതിനൊന്ന് എം.പിമാർ സംയുക്തമായി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്.

സിദ്ദിഖ് കാപ്പൻ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിനായാണ് ഹാത്രസിലേയ്ക്ക് പോയത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 5 നാണ് അദ്ദേഹം മഥുരയിൽ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ ഇക്കാര്യം പുനഃപരിശോധിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുത്തത്.

ഹേബിയസ് കോർപ്പസ് അപേക്ഷ തീർപ്പാക്കുന്നതുവരെ സിദ്ദിഖ് കാപ്പന്‍റെ ജീവൻ രക്ഷിക്കാനും മഥുരയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് എം.പിമാരായ കെ. സുധാകരൻ, കെ മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്‍റോ ആന്‍റണി, എൻ.കെ പ്രേമചന്ദ്രൻ, പി വി അബ്ദുൽ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റിസിന് നേരത്തെ കത്ത് അയച്ചത്.



 

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News