വ്യാജ അശ്ലീല വീഡിയോ യു.ഡി.എഫ് ആസൂത്രണം ചെയ്തതെന്ന് കോടിയേരി

വ്യാജ അശ്ലീല വീഡിയോ പ്രചാരണം തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്

Update: 2022-05-31 07:10 GMT

കൊച്ചി: ജോ ജോസഫിന്‍റെ പേരിലുള്ള അശ്ലീല വീഡിയോക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫാണ് ഇത് ആസൂത്രണം ചെയ്തതെന്നും കോടിയേരി പറഞ്ഞു.

വ്യാജ അശ്ലീല വീഡിയോ പ്രചാരണം തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. കനത്ത പോളിങ് എല്‍.ഡി.എഫിന് അനുകൂലമാണ്. എൽ.ഡി.എഫ് മികച്ച വിജയം നേടും.ബി.ജെ.പി വോട്ട് യു.ഡി.എഫിന് അനുകൂലമായി മറിയുമോയെന്ന് കണ്ടറിയാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Full View

അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും തൃക്കാക്കരയിലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് മാപ്പ് പറഞ്ഞ് യു.ഡി.എഫ് വോട്ടുകളും ഇടത് സ്ഥാനാർഥിക്ക് നൽകണം.അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാളെ പിടികൂടിയ സാഹചര്യത്തിൽ  പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സ്ഥാർനാർഥിയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചതിന് കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് എം.സ്വരാജ് പറഞ്ഞു. യു.ഡി.എഫ് കേന്ദ്രത്തിൽ നിന്നാണ് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിക്കുകയാണ് ചെയ്യേണ്ടതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News