കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടു പോയി ഒരുകിലോ സ്വർണം കവർന്നതായി പരാതി

മൂന്നു കാറുകളിലായി എത്തിയ 12 അംഗ സംഘം തട്ടിക്കൊണ്ടു പോയി സ്വർണം തട്ടിയെടുത്തത്

Update: 2025-11-23 07:28 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കൊടുവള്ളി സ്വദേശിയായ സ്വർണപ്പണിക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നതായി പരാതി.കർണാടക അതിർത്തിയായ ഗുണ്ടൽപേട്ട് -ചാമരാജനഗർ റൂട്ടിൽ വെച്ച് കാറിൽ എത്തിയ 12 അംഗ സംഘമാണ് സ്വർണം മോഷ്ടിച്ചത്. ഒരു കിലോക്ക്‌ മുകളിൽ സ്വർണം മോഷണം പോയിട്ടുണ്ട്. കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 20 നാണ് കൊടുവള്ളി സ്വദേശിയും സ്വർണപ്പണിക്കാരനുമായ വിനുവിനെയും ഡ്രൈവർ സമീറിനെയും കരകുള ചെക്ക്പോസ്റ്റിന് സമീപത്തുവച്ച് മൂന്നു കാറുകളിലായി എത്തിയ 12 അംഗ സംഘം തട്ടിക്കൊണ്ടു പോയി സ്വർണം കവര്‍ന്നത്.

കർണാടകയിൽ നിന്നും കൊണ്ട് വരുന്ന സ്വർണം കേരളത്തിൽ എത്തിച്ച് ആഭരണങ്ങൾ ആക്കി നിർമ്മിച്ചു തിരിച്ചു നൽകുന്നതാണ് വിനുവിന്റെ ജോലി. തങ്ങളുടെ റൂട്ട് സ്ഥിരമായി അറിയുന്നവരാണ് ഈ മോഷണത്തിന് പിന്നിൽ എന്നാണ് ഇവർ പറയുന്നത്. തുടന്ന് ഗുണ്ടൽപെട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മണ്ടേയിലുള്ള  ജ്വല്ലറിയ്ക്ക് വേണ്ടിയാണ് വിനു സ്വർണ പണി ചെയ്യുന്നത്. ഗുണ്ടൽപേട്ട് പൊലീസ് പ്രത്യേക സംഘം രൂപകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് കവർച്ചയെന്നാണ് പ്രാഥമിക വിവരം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News