ഗുരുതരക്രമക്കേട്; കൊല്ലത്ത് സി.പി.ഐ നേതാവിന്റെ റേഷൻകട ലൈസന്‍സ് റദ്ദാക്കി

കടയിൽ 21 ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു

Update: 2023-03-13 16:58 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: ഗുരുതരക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് കൊല്ലത്ത് സി.പി.ഐ സംഘടനാ നേതാവിന്റെ റേഷൻകട സസ്‌പെന്‍ഡ് ചെയ്തു. കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള കടയാണ് സസ്‌പെൻഡ് ചെയ്തത്.

താലൂക്ക് സപ്ലൈസ് ഓഫീസർ സുജ ടി യുടെ നേതൃത്വത്തിലായിരുന്നു നടപടി.കുന്നത്തൂർ താലൂക്കിലെ 21 ാം നമ്പർ കടയാണ് സസ്‌പെൻഡ് ചെയ്തത്. കടയിൽ 21 ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയത്.ഇന്നലെ പരിശോധിച്ചപ്പോൾ 15 ക്വിന്റൽ അരിയുടെയും ഇന്ന് നടത്തിയ പരിശോധനയിൽ ആറ് ക്വിന്റലും കുറവ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇവിടെ കുറേ നാളുകളായി ക്രമക്കേട് നടക്കുന്നതായി പരാതി നടത്തിയത്. തുടർന്നാണ് ഭക്ഷ്യകമ്മീഷൻ പരിശോധന നടത്തിയത്. നേരത്തെ പരിശോധന നടത്തിയപ്പോൾ പ്രിയൻകുമാർ സഹകരിച്ചില്ലെന്നും പരാതിയുണ്ട്. സംസ്ഥാന ഭക്ഷ്യകമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News