കൗമാര കലാമേളയ്ക്ക് കൊല്ലത്ത് തുടക്കം; ഗ്രേസ് മാർക്ക് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കുട്ടികളുടെ കലോത്സവമാണ് നടക്കുന്നതെന്നും രക്ഷിതാക്കളുടെ മത്സരമായി കാണരുതെന്നും മുഖ്യമന്ത്രി

Update: 2024-01-04 07:19 GMT
Editor : rishad | By : Web Desk

കൊല്ലം: അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു. കുട്ടികളുടെ കലോത്സവമാണ് നടക്കുന്നതെന്നും രക്ഷിതാക്കളുടെ മത്സരമായി കാണരുതെന്നും മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. 

24 വേദികളിലായി ഇനിയുള്ള അഞ്ചുനാൾ കൗമാര കലാപ്രതിഭകൾ മാറ്റുരയ്ക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സിനിമാ താരങ്ങളും ഉൾപ്പെടെ പങ്കെടുത്ത പ്രൗഢമായ ചടങ്ങിൽ ആയിരുന്നു ഉദ്ഘാടന ചടങ്ങ്. നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നതിന് പിന്നാലെയാണ് കലോത്സവത്തിന് തിരിതെളിയിച്ചത്. 

Advertising
Advertising

പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്‌ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സിനിമാ താരം നിഖിലാ വിമൽ മുഖ്യാതിഥിയായി.

രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ആശ്രാമം മൈതാനത്തെ പ്രധാന വേദിക്ക് മുന്നിൽ പതാക ഉയർത്തിയതോടെയാണ് കലോത്സവ വേദി ഉണർന്നത്. 23 വേദികളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News