കൊല്ലം നീണ്ടകരയിൽ ഇതരസംസ്ഥാന തൊഴിലാളി മർദനമേറ്റു മരിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ

നീണ്ടകര സ്വദേശികളായ ആന്റണി ജോർജ്, ആൽബിൻ, ശക്തികുളങ്ങര സ്വദേശി ക്രിസ്റ്റി ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശി ശ്രീഹരി സാഹുവാണ് കൊല്ലപ്പെട്ടത്.

Update: 2021-12-23 10:12 GMT

കൊല്ലം നീണ്ടകരയിൽ ഇതരസംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ചസംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. നീണ്ടകര സ്വദേശികളായ ആന്റണി ജോർജ്, ആൽബിൻ, ശക്തികുളങ്ങര സ്വദേശി ക്രിസ്റ്റി ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശി ശ്രീഹരി സാഹുവാണ് കൊല്ലപ്പെട്ടത്.

ക്രൂരമായ മർദനത്തിൽ ആന്തരികാവയവങ്ങൾക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മർദനത്തിൽ കുടൽ തകർന്നു. ശരീരത്തിലും മർദനമേറ്റ പാടുകളുണ്ട്.

38 കാരൻ ശ്രീഹരി സായ് നീണ്ടകര സ്വദേശിയുടെ ജോർദാൻ ബോട്ടിലെ തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ട് തൊഴിലാളികൾക്ക് ഒപ്പം ബോട്ടിലേക്ക് പോകുന്ന വഴി മാമൻ തുരുത്തിൽ വെച്ച് മൂന്ന് പേർ ഇവരെ തടഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ സംഘം ഇവരെ ക്രൂരമായി മർദിച്ചു.

മർദനമേറ്റ് അവശനായ ശ്രീഹരിയെ കടവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News