കൊല്ലത്ത് രണ്ട് പേർ മുങ്ങി മരിച്ചു

കാവുങ്ങൽ സ്വദേശി ഗിരികുമാർ (57) അനിയൻ കുഞ്ഞ് (56) എന്നിവരാണ് മരിച്ചത്.

Update: 2023-09-08 14:39 GMT
Editor : anjala | By : Web Desk

കൊല്ലം: കൊല്ലം അയത്തിലിൽ കുളത്തിൽ വീണ് രണ്ടു പേർ മുങ്ങിമരിച്ചു. കാവുങ്ങൽ സ്വദേശി ഗിരികുമാർ (57) അനിയൻ കുഞ്ഞ് (56) എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. ഗിരികുമാർ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ഇറങ്ങുമ്പോഴാണ് അനിയൻ കുഞ്ഞ് അപകടത്തിൽപെട്ടത്. ഇന്നലെ രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നു. ഇന്നു വെെകുന്നേരത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.ഇരുവരും പുഴയിൽ വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News