കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനം

മന്ത്രി പി. രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയവരെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്

Update: 2023-02-21 14:07 GMT

കൊല്ലം: ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. മന്ത്രി പി. രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയവരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. മർദനത്തിൽ രണ്ട് യൂത്ത് കോൺഗ്രസുകാർക്ക് പരിക്കുണ്ട്.

ഇന്നും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂർ അഞ്ചരക്കണ്ടിയിൽ കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം റിജിൻ രാജ് ആണ് കൂത്ത്പറമ്പ് പൊലീസിൽ പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Advertising
Advertising

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ ,കാസർകോഡ് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രിക്ക് നേരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്.പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News