കോന്നി പാറമട അപകടം; കാണാതായ ബിഹാർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്

Update: 2025-07-09 00:55 GMT

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശി അജയ് റായ്‌യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രക്ഷാ പ്രവർത്തകർ റോപ്പ് വഴി ഇറങ്ങി മൃതദേഹം ക്യാബിന്റെ പുറത്തെടുത്തു.

ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ മഹാദേവിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. അജയ് റായ്ക്കായി തിരച്ചിൽ പലഘട്ടത്തിലും ദുഷ്‌കരമായിരുന്നു. രക്ഷാദൗത്യത്തിനിടെ പാറ ഇടിയുന്നത് ദൗത്യ സംഘത്തിന് മുന്നിലൊരു വെല്ലുവിളിയായിരുന്നു. ഹിറ്റാച്ചി അടക്കമുള്ളവ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertising
Advertising

അജയ് റായ്‌യുടെ ബന്ധുക്കളും ദുരന്ത സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെ ആരോപണങ്ങളുമായി മുൻ എംഎൽഎ അടക്കം രംഗത്തുവന്നിരുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News