ജലവിതരണം പുനസ്ഥാപിച്ചു; കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങി കിടന്ന ശസ്ത്രക്രിയകൾ നാളെ

രണ്ട് ശസ്ത്രക്രിയകളാണ് കഴിഞ്ഞദിവസങ്ങളിൽ മുടങ്ങിയത്

Update: 2022-07-17 03:06 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങി കിടന്ന ശസ്ത്രക്രിയകൾ നാളെ നടത്തും. ആശുപത്രിയിൽ തടസ്സപ്പെട്ട ജലവിതരണം പുനസ്ഥാപിച്ചു. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ രണ്ടു മോട്ടോർ വാങ്ങി ആശുപത്രിയിൽ എത്തിച്ചു.

രണ്ട് ശസ്ത്രക്രിയകളാണ് കഴിഞ്ഞദിവസങ്ങളിൽ മുടങ്ങിയത്. ഇതോടെ ശസ്ത്രകിയ ആവശ്യമുള്ള രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. പത്ത് രോഗികൾ ഡിസ്ചാർജ് വാങ്ങി മറ്റ് ആശുപത്രികളിലേക്ക് പോയി. ആശുപത്രിയിൽ വെള്ളം എത്താതായിട്ട് രണ്ട് ദിവസമായെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യത്തെ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിർഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞിരുന്നു.

ഗുരുതരാവസ്ഥയുള്ള ഒരു കാൻസർ രോഗിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണെന്നും വെള്ളമില്ലാത്തതു കൊണ്ടല്ല ഇതെന്നും മന്ത്രി പറഞ്ഞു. ഏഴ് ഗർഭിണികൾ പ്രസവത്തിനായി ഇപ്പോൾ ലേബർ റൂമിൽ ഉണ്ട്. 72 കിടപ്പു രോഗികൾ ആശുപത്രിയിൽ ഉണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളും  തുടരും. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല.

ഒരു മാസം മുൻപ് നിശ്ചയിച്ച ഇലക്ടീവ് സർജറി (ഹെർണിയയുടെ ശസ്ത്രക്രിയ) പുനഃക്രമീകരിക്കുകയാണ് ചെയ്തത്. ഈ രണ്ട് രോഗികളും നാളയോ മറ്റന്നാളോ ആശുപത്രിയിൽ അഡ്മിറ്റഡ് ആകും. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടക്കുമെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News