പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

കാസര്‍കോട് സ്വദേശികളായ ഷമീം, റായിസ് എന്നിവരാണ് പിടിയിലായത്

Update: 2025-12-29 06:57 GMT

കോഴിക്കോട്: മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ ഷമീം, റായിസ് എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ സ്വദേശിനിക്കാണ് മയക്ക്മരുന്ന് നല്‍കി പീഡിപ്പിച്ചത്. ബീച്ചില്‍ നിന്ന് താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്ക് മരുന്ന് നല്‍കിയത്. തുടര്‍ന്ന് 4,000 രൂപ നല്‍കി കോഴിക്കോട് ബീച്ചില്‍ ഇറക്കി വിടുകയും ചെയ്തു. വെള്ളയില്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പെണ്‍കുട്ടി പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട്ടേക്ക് 23ന് എത്തുകയും തുടര്‍ന്ന് പീഡനത്തിരയാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തിന് ശേഷം ബീച്ചില്‍ ഇറക്കിവിട്ട പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണ പൊലീസ് കണ്ടെത്തുകയും മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News