കോഴിക്കോട് കോർപറേഷനിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കോൺഗ്രസ് വെള്ളയിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിൽഫ്രഡ് രാജും എൽഡിഎഫ് സ്ഥാനാർഥി
Update: 2025-11-15 11:54 GMT
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 57 സീറ്റുകളിൽ മത്സരിക്കും. സിപിഐയും ആർജെഡിയും അഞ്ച് സീറ്റിലും എൻസിപി മൂന്ന് സീറ്റിലും മത്സരിക്കും. ജെഡിഎസ്- 02, കോൺഗ്രസ് എസ് - 01, ജെഡിഎസ് - 02, ഐഎൻഎൽ - 01, നാഷണൽ ലീഗ് - 1, കേരള കോൺഗ്രസ് ( എം ) - 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം .
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് മീഞ്ചന്ത വാർഡിൽ നിന്നും മത്സരിക്കും. മുൻ ഡെപ്യൂട്ടി കലക്ടർ അനിതാ കുമാരി മാത്തോട്ടം വാർഡിൽ സ്ഥാനാർഥിയാകും.
കാരപ്പറമ്പ്, മുഖദാർ സീറ്റുകളിൽ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. കോൺഗ്രസ് വെള്ളയിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിൽഫ്രഡ് രാജ് ആർജെഡി സ്ഥാനാർഥിയായി നടക്കാവ് വാർഡിൽ മത്സരിക്കും. കോൺഗ്രസിൽ നിന്ന് രാജിവെക്കാതെയാണ് സ്ഥാനാർഥി പ്രഖ്യാപനം