മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം; കോഴിക്കോട് ഡോക്ടർക്ക് നേരെ കയ്യേറ്റം

കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം

Update: 2024-05-12 16:08 GMT

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് ഡോക്ടർക്ക് നേരെ കയ്യേറ്റവും അസഭ്യ വർഷവും. ഹോളിക്രോസ് ആശുപത്രിയിലെ ഡോക്ടർ സുസ്മിത്തിനെയാണ് ചികിത്സക്കെത്തിയ ആൾ കയ്യേറ്റം ചെയ്തത്. ഡോക്ടർ, കോടഞ്ചേരി പൊലീസിൽ പരാതി നൽകി.

കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രി കോമ്പൌണ്ടില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ബൈക്കില്‍ നിന്ന് വീണ് ചികിത്സക്കെത്തിയ കോടഞ്ചേരി സ്വദേശി രഞ്ജു കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. മറ്റൊരു ഡോക്ടര്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് രഞ്ജു  സുസ്മിതിനോട് പരാതിപ്പെടുകയും പിന്നാലെ ഇത് തെറിവിളിയിലും കയ്യേറ്റത്തിലും കലാശിക്കുകയുമായിരുന്നു.

Advertising
Advertising
Full View

സുസ്മിതിന്റെ ഷോള്‍ഡറില്‍ കയറി പിടിച്ച രഞ്ജുവിനെ ഡോക്ടര്‍ തള്ളി മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. രഞ്ജുവിനെ ചികിത്സിച്ച വനിതാ ഡോക്ടറോട് ഇയാള്‍ മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. രഞ്ജു മദ്യാസക്തിയിലായിരുന്നുവെന്നുവെന്ന് ഡോക്ടര്‍ സുസ്മിത് പറഞ്ഞു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News