വകുപ്പറിയാതെ കെട്ടിടം നൽകി; കോഴിക്കോട് കെഎംഎസ്‌സിഎൽ ഗോഡൗൺ പ്രവർത്തനം വിവാദത്തിൽ

കാർഷിക സഹകരണ സംഘമായ കൊയിലാണ്ടി താലൂക്ക് അഗ്രികൾച്ചറൽ സൊസൈറ്റിക്ക് കെട്ടിടം വാടകക്ക് നൽകാൻ സഹകരണ വകുപ്പിന്റെ അനുമതിയില്ലെന്ന് നിയസഭയിൽ ആരോഗ്യമന്ത്രി തന്നെ സ്ഥിരീകരിച്ചു

Update: 2025-09-13 03:13 GMT

കോഴിക്കോട്: കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ കോഴിക്കോട് ഗോഡൌൺ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റി കെട്ടിടം വാടകക്ക് നൽകിയിരിക്കുന്നത് സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ. കാർഷിക സഹകരണ സംഘമായ കൊയിലാണ്ടി താലൂക്ക് അഗ്രികൾച്ചറൽ സൊസൈറ്റിക്ക് കെട്ടിടം വാടകക്ക് നൽകാൻ സഹകരണ വകുപ്പിന്റെ അനുമതിയില്ലെന്ന് നിയസഭയിൽ ആരോഗ്യമന്ത്രി തന്നെ സ്ഥിരീകരിച്ചു. നിയമസഭാ ചോദ്യോത്തരത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

അതേസമയം, കോഴിക്കോട്ടെ കെഎംഎസ്‌സിഎൽ ഗോഡൌൺ വാടകകെട്ടിടത്തിൽ തുടരുന്ന സംഭവത്തിൽ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബിജെപി. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന അഴിമതിയാണ് കെഎംഎസ്‌സിഎൽ ഗോഡൌണുമായി ബന്ധപ്പെട്ടുള്ളത്. മെഡിക്കൽ കോളജ് സ്ഥലം കൈമാറമെന്ന് പറഞ്ഞിട്ടും നടപടിയെടുക്കാത്തതിന് പിന്നിൽ പകൽക്കൊള്ളയാണ്. വാടകക്കെട്ടിടത്തിൽ നിന്ന് മാറണമെന്നാവശ്യപ്പെട്ട് ബിജെപി വരും ദിവസങ്ങളിൽ പ്രക്ഷോഭം നടത്തുമെന്നും കോഴിക്കോട് ജില്ലാ ഉപാധ്യക്ഷൻ റനീഷ് മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

Full View

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News