കോഴിക്കോട് ഐഐഎംഎം വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ടു: 16 പേർക്ക് പരിക്ക്‌

പരിശീലനക്യാമ്പിൽ പങ്കെടുത്ത് വിദ്യാർഥികൾ തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം

Update: 2022-09-16 06:50 GMT

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ വാഹനാപകടത്തിൽ 16 പേർക്ക് പരിക്ക്. IIMM വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽ പെട്ടത്.

ഇന്ന് രാവിലെ ഒമ്പത് മണിയോട് കൂടിയാണ് അപകടമുണ്ടായത്. കക്കാടംപൊയിൽ നടക്കുന്ന പരിശീലനക്യാമ്പിൽ പങ്കെടുത്ത് വിദ്യാർഥികൾ തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം.

Full View

കൂടരഞ്ഞി പഞ്ചായത്തിലെ നേരെ കുണ്ടാര എന്ന സ്ഥലത്താണ് അപകടം നടന്നത്. സ്ഥിരമായ അപകടം നടക്കുന്ന പ്രദേശമാണിത്. പരിക്കേറ്റവരെ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News