നികുതി വർദ്ധന: അടിയന്തര ഓണ്‍ലൈന്‍ യോഗം വിളിച്ച് കെ.പി.സി.സി

ബജറ്റിലെ നികുതി വർദ്ധന ചർച്ച ചെയ്യാനാണ് അടിയന്തര യോഗം ചേരുന്നത്

Update: 2023-02-03 15:18 GMT

തിരുവനന്തപുരം: അടിയന്തര കെ.പി.സി.സി യോഗം ഓൺലൈനായി വിളിച്ചുചേര്‍ത്ത് കോണ്‍ഗ്രസ്. നാളെയും പെട്രോൾ പമ്പുകൾക്ക് മുന്നിൽ സമരം നടത്തും. ബജറ്റിലെ നികുതി വർദ്ധന ചർച്ച ചെയ്യാനാണ അടിയന്തര യോഗം ചേരുന്നത്. കെ.പി.സി.സി അധ്യക്ഷന്റെ അധ്യക്ഷതയിൽ തന്നെയാണ് യോഗം ചേരുന്നത്. ഇന്ന് സമരം നടക്കാത്ത സ്ഥലങ്ങളിൽ നാളെ സമരം തുടരാനുള്ള തീരുമാനമെടുത്തിട്ടുണ്ട്.

കൂടാതെ നിയമസഭ കൂടുന്ന ദിവസങ്ങളിൽ സഭക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനവുമുണ്ട്. കൂടുതൽ സമരപരിപാടികൾ യോഗം ചേർന്ന് തീരുമാനിക്കും. സർക്കാരിനെതിരായ ജനവിരകാരം ശക്തിപ്പെടുത്താനും, അതിനെ ഉപയോഗപ്പെടുത്താനുമാണ് യു.ഡി.എഫ് നീക്കം. ഈ അജണ്ടയിലാണ് അടിയന്തരമായി കെ.പി.സി.സി യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

Advertising
Advertising

Full View





Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News