കെ.പി.സി.സി പുനഃസംഘടന; അന്തിമ തീരുമാനമെടുക്കാൻ പുതിയ സമിതി

കേരളത്തിലെ മുതിർന്ന നേതാക്കളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉടൻ ചർച്ച നടത്തും

Update: 2023-03-15 03:26 GMT
രമേശ് ചെന്നിത്തല,വി.ഡി സതീശന്‍

ഡല്‍ഹി: കെ.പി.സി.സി പുനഃസംഘടനയിൽ അന്തിമ തീരുമാനമെടുക്കാൻ പുതിയ സമിതി രൂപീകരിക്കും . എം.പിമാരെ ഉൾപ്പെടുത്തിയാകും സമിതി. കേരളത്തിലെ മുതിർന്ന നേതാക്കളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉടൻ ചർച്ച നടത്തും.

ഡി.സി.സി. ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതാണ് പുനഃസംഘടനയുടെ ഇപ്പോഴത്തെ നടപടി. അർഹരായവരെ കണ്ടെത്താൻ ഓരോ ജില്ലയിലും ഒരു കെ.പി.സി.സി. ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേകം സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു ഭാരവാഹി സ്ഥാനത്തേക്ക് ഒരു പേര് നിർദേശിക്കുന്ന വിധത്തിൽ ചർച്ചനടത്തി തീരുമാനമെടുക്കാനാണ് സമിതിയോട് നിർദേശിച്ചത്. സമിതി ജില്ലകളിൽ യോഗം ചേരുന്നതിന് മുമ്പുതന്നെ മാനദണ്ഡങ്ങളിൽ മാറ്റം വന്നു. കിട്ടുന്ന പേരുമുഴുവൻ കെ.പി.സി.സി.ക്ക് കൈമാറിയാൽ മതിയെന്നും നിർദേശമുണ്ടായി. സമിതി നോക്കുകുത്തിയായെന്ന വിമർശനം വന്നതോടെ പ്രവർത്തനം മരവിച്ച അവസ്ഥയിലാണ്.

Advertising
Advertising

അതേസമയം കോഴിക്കോട് ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഡി.സി.സി പ്രസിഡന്‍റ് ചര്‍ച്ച നടത്തും. ഡി.സി.സി പട്ടിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ചർച്ച. ഡി.സി.സി പട്ടികയിൽ കെ മുരളീധനും എം.കെ രാഘവനും അതൃപ്തിയുണ്ട്. ഡി.സി.സി പട്ടിക ഇന്ന് കെ.പി.സി.സിക്ക് നൽകാൻ ധാരണയായിട്ടുണ്ട്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News