കോണ്‍ഗ്രസില്‍ രാജി തുടരുന്നു; കെപിസിസി സെക്രട്ടറി ജി. രതികുമാർ സിപിഎമ്മിലേക്ക്

സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണം.

Update: 2021-09-15 10:55 GMT
Editor : abs | By : abs

തിരുവനന്തപുരം: കെപി അനിൽ കുമാറിന് പിന്നാലെ കോൺഗ്രസ് നേതാവു കൂടി പാർട്ടി വിട്ടു. കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാറാണ് പാർട്ടി വിട്ടത്. രതികുമാർ എകെജി സെന്ററിലെത്തി. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണം.  

നാൽപ്പതു വർഷമായി കോൺഗ്രസിന്റെ പ്രവർത്തകനായ താൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതായും സംഘടനാപരമായ പല വിഷയങ്ങളും നേരിട്ട് അറിയിക്കാൻ ശ്രമിച്ചിട്ടും നിർഭാഗ്യവശാൽ കഴിഞ്ഞില്ലെന്നും കെപിസിസി പ്രസിഡണ്ടിനയച്ച കത്തിൽ രതികുമാർ ആരോപിച്ചു.

കഴിഞ്ഞ ദിവസം കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാറും പാർട്ടി വിട്ടിരുന്നു. നേതൃത്വത്തിന് എതിരെ വിമർശനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനിൽകുമാറിന്റെ കോൺഗ്രസിൽ നിന്നുള്ള രാജി പ്രഖ്യാപനം. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനിൽ കുമാർ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News