സമസ്തയിൽനിന്ന് ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല: കെ.എസ് ഹംസ

പൊന്നാനിയിൽ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്നും കെ.എസ് ഹംസ പറഞ്ഞു.

Update: 2024-04-26 14:25 GMT

പൊന്നാനി: സമസ്തയിൽ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസ. മാധ്യമ റിപ്പോർട്ടർമാർ ചോദിക്കാറുണ്ടെങ്കിലും അത് ശരിവെച്ചിട്ടില്ല. മുസ്‌ലിം ലീഗിന് കിട്ടിക്കൊണ്ടിരുന്ന വലിയൊരു ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് പറഞ്ഞതെന്നും ഹംസ വ്യക്തമാക്കി. 

സമസ്തക്ക് രാഷ്ട്രീയമില്ല. പല രാഷ്ട്രീയത്തിലും പെട്ടവർ സമസ്തയിലുണ്ട്. സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും പല പ്രവർത്തകൻമാരും എൽ.ഡി.എഫിന്റെ ബൂത്ത് ഏജന്റുമാരായി ഇരുന്നിട്ടുണ്ടെന്നും കെ.എസ് ഹംസ പറഞ്ഞു.

Advertising
Advertising

ഇത്തവണ പൊന്നാനിയിൽ സജീവമായ പ്രവർത്തനമാണ് നടന്നത്. വീടുകൾ കയറിയിറങ്ങി കാമ്പയിൻ നടത്തി. നല്ല വിജയം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് കാമ്പിൽ നേരത്തെ അസംതൃപ്തിയുണ്ട്. ലീഗ് പ്രവർത്തകർ നിരാശരായിരുന്നു. പ്രവർത്തനം വളരെ നിർജീവമായിരുന്നു. അതുകൊണ്ടാണ് പോളിങ് ശതമാനം ഉയരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News