ആറ് മാസം കഴിയുമ്പോൾ ഒരു യുഡിഎഫ് മുഖ്യമന്ത്രിയുണ്ടാകും, കേരളത്തിലുടനീളം യുഡിഎഫിന് വേണ്ടിയുള്ള മുറവിളി: കെ.എസ് ശബരിനാഥൻ
ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും തിരുവനന്തപുരത്ത് വലിയ മുന്നേറ്റമാണ് യുഡിഎഫിനുണ്ടായിട്ടുള്ളത്
Update: 2025-12-13 10:40 GMT
തിരുവനന്തപുരം: കേരളത്തിലുടനീളം യുഡിഎഫിന് വേണ്ടിയുള്ള മുറവിളിയാണെന്ന് കെ.എസ് ശബരീനാഥൻ. കോഴിക്കോട് കോർപറേഷനിലും കൊല്ലത്തുമുള്ളതുപോലുള്ള തെരഞ്ഞെടുപ്പ് ഫലം ഇതിന്റെ തെളിവാണെന്നും ആറുമാസം കഴിയുമ്പോൾ കേരളത്തിൽ ഒരു യുഡിഎഫ് മുഖ്യമന്ത്രിയുണ്ടാകുമെന്ന ആത്മവിശ്വാസവും കെ.എസ് ശബരീനാഥൻ പ്രകടിപ്പിച്ചു.
ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും തിരുവനന്തപുരത്ത് വലിയ മുന്നേറ്റമാണ് യുഡിഎഫിനുണ്ടായിട്ടുള്ളത്. യുഡിഎഫിന് രണ്ടിരട്ടി സീറ്റുകൾ ലഭിച്ചിട്ടുണ്ട്. എൽഡിഎഫ് തകർന്നടിയുമ്പോഴും യുഡിഎഫ് സീറ്റുനേടുന്നു. സിപിഎമ്മും സിപിഐയും ജയിച്ചിരുന്ന സീറ്റുകളാണ് കോൺഗ്രസ് പിടിച്ചെടുത്തത്. കേരളത്തിലെല്ലായിടത്തും മുന്നേറാൻ കഴിഞ്ഞുവെന്നത് സന്തോഷമുള്ള കാര്യമാണെന്നും ശബരീനാഥൻ പറഞ്ഞു.