ഇടിവളകൊണ്ട് ഇടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരന്റെ ക്രൂരമർദനം, ഗുരുതര പരിക്ക്

പാപ്പനംകോട് ഡിപ്പോയിലെ കെ- സ്വഫ്റ്റ് ബസിലെ കണ്ടക്ടർ ശ്രീജിത്തിനെയാണ് യാത്രക്കാരൻ മർദിച്ചത്

Update: 2024-11-17 05:38 GMT

തിരുവനന്തപുരം: യാത്രക്കാരന്റെ മർദനമേറ്റ് കെഎസ്ആർടിസി കണ്ടക്ടർക്ക് ഗുരുതര പരിക്ക്. പാപ്പനംകോട് ഡിപ്പോയിലെ കെ- സ്വഫ്റ്റ് ബസിലെ കണ്ടക്ടർ ശ്രീജിത്തിനെയാണ് യാത്രക്കാരൻ മർദിച്ചത്. ഇടിവളയിട്ടാണ് ആക്രമണം. ശ്രീജിത്തിന്റെ നെറ്റിയിലും ചെവിയിലും മൂക്കിനും പരിക്കേറ്റു. പ്രതി പൂന്തുറ സ്വദേശി സിജോയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇന്നലെ രാത്രി പൂന്തുറയിൽവെച്ചാണ് ആക്രമണമുണ്ടായത്. രണ്ടുദിവസം മുമ്പ് ബസിനകത്തുവെച്ച് ഇതേ യാത്രക്കാരനും ഒരു സ്ത്രീയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ ഇടപെട്ടതിന്റെ വൈരാഗ്യംവെച്ചാണ് ബസിനകത്ത് കയറി ആക്രമിച്ചതെന്നാണ് ശ്രീജിത്ത് പറയുന്നത്.

Advertising
Advertising

ബസ് ജീവനക്കാർ തന്നെയാണ് പ്രതിയെ പിടികൂടി പൂന്തുറ പൊലീസിന് കൈമാറിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെഎസ്ആർടിസി പൊലീസിൽ പരാതി നൽകി.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News