കെഎസ്ആർടിസി ഡീസൽ പ്രതിസന്ധി; ഓർഡിനറി സർവീസുകൾ കുത്തനെ വെട്ടിക്കുറച്ചു

പ്രതിസന്ധി പരിഹരിക്കാൻ ചൊവ്വാഴ്ച വരെ കാത്തിരിക്കണം

Update: 2022-08-05 08:08 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. ഓർഡിനനറി സർവീസുകൾ വെട്ടികുറച്ചു. സൂപ്പർക്ലാസുകൾ റിസർവേഷനോടെ മാത്രമായിരിക്കും സർവീസ് നടത്തുക. പ്രതിസന്ധി പരിഹരിക്കാൻ ചൊവ്വാഴ്ച വരെ കാത്തിരിക്കണമെന്നാണ് കെഎസ്ആർടിസി നൽകുന്ന സൂചന.

നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സിഎംഡി എടുത്തത്. ഓർഡിനറി സർവീസുകൾ ഇന്ന് 50 ശതമാനം വെട്ടികുറച്ചു. നാളെ 25 ശതമാനം മാത്രമായിരിക്കും നടത്തുക. ഞായറാഴ്ച ഓഡിറനറി സർവീസുകൾ തീരെ നടത്തില്ല.തുടർന്ന് തിങ്കളാഴ്ച പരമാവധി ഓർഡിനറി സർവീസുകൾ നടത്തും.

വരുമാനമുള്ള ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർക്ലാസ് സർവീസുകൾ മുടക്കില്ല. സൂപ്പർക്ലാസുകൾ കോൺവോയ് ആയും റിസർവേഷൻ ഇല്ലാതെയും സർവീസ് നടത്താൻ പാടില്ലെന്ന് ഡിപ്പോകൾക്ക് കർശന നിർദേശം നൽകി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമവധി ദീർഘദൂര സർവീസുകൾ നടത്തും.ഡീസൽ ഉപഭോഗം കിലോമീറ്റർ ഓപറേഷൻ എന്നിവ കുറച്ച് വരുമാനമില്ലാത്ത സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണമായും ഒഴിവാക്കിയും ഡീസൽ ക്ഷാമത്തെ നേരിടാനാണ് കെഎസ്ആർടിസി ശ്രമം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News