ശമ്പളം ലഭിച്ചില്ല: കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രതിഷേധത്തിൽ

പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫ് ഇന്ന് ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും

Update: 2023-01-06 01:14 GMT

തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രതിഷേധത്തിൽ. പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫ് ഇന്ന് ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ഭരണകക്ഷി യൂണിയനായ സി.ഐ.ടി.യു മേഖലാ തലത്തിൽ പ്രതിഷേധ ജാഥകൾ നടത്തുകയാണ്. 10ആം തിയ്യതി സെക്രട്ടേറിയറ്റിലേക്ക് മാർച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

എല്ലാ മാസവും അഞ്ചാം തിയ്യതി ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായെങ്കിലും പാലിക്കാനായിട്ടില്ല. ശമ്പളത്തിനായി സർക്കാരിനോട് 50 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 30 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. ഇതാണ് ശമ്പളം വൈകാൻ കാരണമായി മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. ഇന്നോ നാളെയോ ശമ്പളം നൽകാൻ പരമാവധി ശ്രമിക്കുമെന്ന് മാനേജ്മെന്റ് പറഞ്ഞു. 82 കോടി രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്.

Advertising
Advertising


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News