കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം 10 ന് ശമ്പളം ലഭിക്കില്ല; പണിമുടക്കിലെ നഷ്ടം 4 കോടിയിലധികമെന്ന് മാനേജ്‌മെന്റ്

ശമ്പളം നൽകാനായി കെ.ടി.ഡി.എഫ്.സിയിൽ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നതായും കെ.എസ്.ആർ.ടി.സി ധനകാര്യ വിഭാഗം അറിയിച്ചു

Update: 2022-05-07 06:08 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം 10 ന് ശമ്പളം ലഭിക്കില്ല. യൂണിയനുകളുമായി നടന്ന ചർച്ചയിൽ 10ാം  തീയ്യതിക്കകം ശമ്പളം നൽകാമെന്നായിരുന്നു ധാരണയുണ്ടായിരുന്നത്. അതേ സമയം പണിമുടക്ക് മൂലം നാല് കോടിയിലധികം രൂപയാണ് നഷ്ടമുണ്ടായതെന്നാണ്  മാനേജ്‌മെന്റ് പറയുന്നത്. 10 നകം ശമ്പളം നൽകാനായിരുന്നു തീരുമാനിച്ചതെങ്കിലും ഇത്രയും വലിയ നഷ്ടമുണ്ടായതിനെ തുടർന്ന് ശമ്പളം നൽകാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ശമ്പളം നൽകാനായി കെ.ടി.ഡി.എഫ്.സിയിൽ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നതായും കെ.എസ്.ആർ.ടി.സി ധനകാര്യ വിഭാഗം അറിയിച്ചു. സർക്കാർ 30 കോടി രൂപ മാത്രമേ നൽകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.

അഞ്ചാം തീയതിയാണ് യൂണിനയനുമായി കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ചർച്ച നടത്തിയത്. ഈ മാസം പത്തിന് ശമ്പളം നൽകുമെന്ന് കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകർ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും കെ.എസ്.ആർ.ടി സി മാനേജ്‌മെന്റ് ജീവനക്കാരെ പട്ടിണിക്കിട്ടെന്നും ഈ മാസവും ശമ്പളം ലഭിക്കാൻ സാധ്യതയില്ലെന്ന് മനസിലായതോടെയാണ് സമരത്തിനിറങ്ങുന്നതെന്നും പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പറയുന്നത്. 87 ശതമാനത്തോളം ജീവനക്കാരും ഇന്നലെ പണിമുടക്കിൽ പങ്കെടുത്തിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News