കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമനം; കെ.എസ്.യു കോടതിയിലേക്ക്

അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാൻസലറായി നിയമിക്കരുതെന്ന സർവകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനമെന്നാണ് ആക്ഷേപം.

Update: 2021-11-24 00:55 GMT

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാനുളള തീരുമാനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്. അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കരുതെന്ന 1996ലെ കണ്ണൂര്‍ സര്‍വ്വകലാശാല ആക്ടിന് വിരുദ്ധമായാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനമെന്നാണ് ആരോപണം. 

ഔദ്യോഗിക രേഖകള്‍ പ്രകാരം 1960 ഡിസംബര്‍ 19 ആണ് ഗോപിനാഥ് രവീന്ദ്രന്‍റെ ജനന തീയതി. പുതിയ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുളള സെര്‍ച്ച് കമ്മറ്റി പിരിച്ചുവിട്ട് ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കാനുളള നീക്കം നിയമപരമായി നിലനില്‍ക്കില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു പറയുന്നു. 

Advertising
Advertising

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല വൈസ് ചാന്‍സലറെ തല്‍സ്ഥാനത്ത് പുനര്‍നിയമിക്കുന്നത്. സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് സര്‍വകലാശാലയില്‍ ചട്ട വിരുദ്ധമായി നിയമനം നല്‍കാനുളള നീക്കങ്ങള്‍ പല വട്ടം വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുളള തീരുമാനവും സിന്‍ഡിക്കേറ്റിന്‍റെ പരിഗണനയിലാണ്. ഇതിനിടെ വൈസ് ചാന്‍സലറക്ക് പുനര്‍നിയമനം നല്‍കാനുളള നീക്കം സംശയാസ്പദമാണന്നും കെ.എസ്.യു ആരോപിക്കുന്നു. 

KSU Against Kannur VC'S Reappointment 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News