തിരുവനന്തപുരം നഗരസഭയിൽ വീണ്ടും പ്രതിഷേധം; മേയറുടെ ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു

മേയറുടെ രാജി ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമാണ് നഗരസഭ കൗൺസിലർമാർ നടത്തിയത്

Update: 2022-11-07 09:16 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ വീണ്ടും പ്രതിഷേധം. മേയറുടെ ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്.

അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമാണ് നഗരസഭ കൗൺസിലർമാർ നടത്തിയത്. ഇതിനെതുടർന്ന് കോർപ്പറേഷനുള്ളിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീമിനെ ബിജെപി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. യുഡിഎഫ് കൗൺസിലർമാരും കോർപ്പറേഷനിൽ പ്രതിഷേധിക്കുന്നുണ്ട്. യുഡിഎഫ് കൗൺസിലർമാർ മേയറെ കയ്യേറ്റം ചെയ്തെന്നാണ് സിപിഎമ്മിന്റെ ആരോപണം.

കത്ത് വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പാർട്ടി നിർദേശപ്രകാരം മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു, തുടർന്നാണ് നടപടി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തയ്യാറാക്കിയ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയോട് മേയർ ആവശ്യപ്പെട്ടത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News