'വിദ്യാർഥിയെ മർദിച്ച എസ്എഫ്ഐ നേതാവിനെ പുറത്താക്കണം';കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രതിഷേധം

കെഎസ്‌യു പ്രവർത്തകർ കോളജിലെ ഫർണിച്ചറുകൾ അടിച്ചു തകർത്തു

Update: 2024-02-28 07:43 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: പത്തനംതിട്ടയിലെ കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രതിഷേധം. വിദ്യാർഥിയെ മർദിച്ച എസ്എഫ്ഐ നേതാവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രിൻസിപ്പൽ ഇൻ ചാർജിനെ ഉപരോധിച്ചു. 

കെഎസ്‌യു പ്രവർത്തകർ കോളജിലെ ഫർണിച്ചറുകൾ അടിച്ചു തകർത്തു. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. ഫെബ്രുവരി 9 നാണ് എസ്.എഫ്.ഐ നേതാവായ ജെയ്സണ്‍ ജോസഫ് വിദ്യാർഥിയെ മര്‍ദിച്ചത്.  ജെയ്സൻ ജോസഫിനെ കോളേജിൽ നിന്ന് പുറത്താക്കുമെന്ന  മാനേജ്മെന്റിന്റെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു..

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News