'ഇ.പി ജയരാജൻ അങ്ങോട്ട് പോയി കണ്ടതല്ലല്ലോ?'; ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ കെ.ടി ജലീൽ

കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി ജയരാജൻ ഇന്ന് രാവിലെ സ്ഥിരീകരിച്ചിരുന്നു.

Update: 2024-04-26 09:35 GMT

മലപ്പുറം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ ന്യായീകരിച്ച് കെ.ടി ജലീൽ എം.എൽ.എ. വീട്ടിലേക്ക് ഒരാൾ വന്നാൽ അയാളെ സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ജയരാജൻ അങ്ങോട്ട് പോയി കണ്ടതല്ലല്ലോ എന്നും ജലീൽ ചോദിച്ചു. പൊന്നാനിയിൽ ഇത്തവണ ഇടതുപക്ഷത്തിന് അട്ടിമറി വിജയമുണ്ടാകും. 2004 ആവർത്തിക്കുമെന്നും ജലീൽ പറഞ്ഞു.

കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി ജയരാജൻ ഇന്ന് രാവിലെ സ്ഥിരീകരിച്ചിരുന്നു. കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിൽവച്ചാണ് ജാവഡേക്കറെ കണ്ടത്. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായിരുന്നു. രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്തിരുന്നില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു.

Advertising
Advertising

അതേസമയം സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. 2.15 വരെ 46.02 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്. സംസ്ഥാനത്തെ പല ബൂത്തുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ പോളിങ് മന്ദഗതിയിലാണെന്ന് ആരോപിച്ച് വോട്ടർമാർ പ്രതിഷേധിച്ചിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News