കെ.ടി ജലീലിന്റെ 'ഇഹലോകത്തും പരലോകത്തും ഗുണമുള്ള സ്ഥാനാർഥി' ഫൈസൽ തങ്ങൾ തോറ്റു
എൽഡിഎഫ് സ്ഥാനാർഥി ഇഹലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നായിരുന്നു കെ.ടി ജലീലിന്റെ വിവാദ പരാമർശം
കെ.ടി ജലീല്‍ നടത്തിയ വോട്ടഭ്യര്‍ഥന
മലപ്പുറം: വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ തോണിക്കല്‍ ഡിവിഷനില്‍ യുഡിഎഫിന്റെ മുജീബ് വാലാസി വിജയിച്ചു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി കെ.ടി ജലീല്‍ നടത്തിയ വോട്ടഭ്യര്‍ഥന വിവാദമായിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇഹലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നായിരുന്നു കെ.ടി ജലീലിന്റെ വിവാദ പരാമര്‍ശം. 494 വോട്ടുകളാണ് മുജീബ് നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ഫൈസല്‍ തങ്ങള്‍ക്ക് 314 വോട്ടുകളെ നേടാനായുള്ളൂ. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ഥി രവീന്ദ്രകുമാറിന് വെറും നാല് വോട്ടുകളെ നേടാനായുള്ളൂ.
'ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ് ഫൈസല്‍ക്ക. അങ്ങനൊരാളെ തന്നെ ഈ വാര്‍ഡില്‍ നമ്മള്‍ നിര്‍ത്തിയത് എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്', എന്നായിരുന്നു ജലീലിന്റെ വിവാദ പരാമര്‍ശം.