ശശി തരൂരിന്റെ ലേഖനത്തെ അഭിനന്ദിച്ച് കെ വി തോമസ്
തരൂരിന്റെ മുഖത്ത് ചെളി എറിഞ്ഞാൽ സ്വന്തം മുഖത്തെ പതിക്കുകയുള്ളൂവെന്നും കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങളോട് കെ.വി തോമസ് പ്രതികരിച്ചു
Update: 2025-02-16 07:59 GMT
തിരുവനന്തപുരം: വ്യവസായ രംഗത്തെ പ്രശംസിച്ച ശശി തരൂരിന്റെ ലേഖനത്തെ അഭിനന്ദിച്ച് ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ വി തോമസ്. രാഷ്ട്രീയത്തിന് അതീതമായി തരൂർ ചിന്തിക്കുന്നതിന്റ തെളിവാണിതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
തരൂരിന്റെ മുഖത്ത് ചെളി എറിഞ്ഞാൽ സ്വന്തം മുഖത്തെ പതിക്കുകയുള്ളൂവെന്നും കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങളോട് കെ.വി തോമസ് പ്രതികരിച്ചു.