സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം വിഷയമാക്കി തെരഞ്ഞെടുപ്പ് തലേന്ന് മുസ്‌ലിം മാനേജ്‌മെന്റ് പത്രങ്ങളിൽ എൽഡിഎഫ് പരസ്യം

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി, ഈ വിഷനാവിനെ സ്വീകരിക്കുകയോ? എന്ന ചോദ്യം ഉന്നയിച്ചാണ് പരസ്യം

Update: 2024-11-19 07:01 GMT
Editor : rishad | By : Web Desk

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മുഖ്യവിഷയമാക്കി തെരഞ്ഞെടുപ്പ് തലേന്ന് മുസ്‌ലിം മാനേജ്‌മെന്റ് പത്രങ്ങളിൽ എല്‍ഡിഎഫ് പരസ്യം.

പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.സരിന് വേണ്ടിയാണ് സുപ്രഭാതത്തിലും സിറാജിലും പരസ്യം നൽകിയിരിക്കുന്നത്. 

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി, ഈ വിഷനാവിനെ സ്വീകരിക്കുകയോ? എന്ന ചോദ്യം ഉന്നയിച്ചാണ് പരസ്യം.  

പലഘട്ടങ്ങളിലായി സന്ദീപ് പറഞ്ഞ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് പരസ്യത്തിലുള്ളത്. ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി ‘സരിൻ തരംഗം’ എന്ന തലക്കെട്ടോടെ നൽകിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും പരസ്യമായി ഇടതുമുന്നണി നൽകിയിരിക്കുന്നത്.

Advertising
Advertising

‘ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം’, ‘കശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ് ’ എന്നീ തലക്കെട്ടുകളുകളുള്ള പരസ്യത്തിൽ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കുമെന്ന് സന്ദീപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News