സംപൂജ്യനായി പട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർഥി; വോട്ട് വെൽഫെയർ പാർട്ടിക്ക് മറിച്ചുവെന്ന് യുഡിഎഫ് ആരോപണം
മണ്ണാർക്കാട് നഗരസഭയിലെ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്
Update: 2025-12-15 11:03 GMT
പാലക്കാട്: പട്ടമ്പി നഗരസഭയിലെ 12-ാം വാർഡിലെ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിക്ക് പൂജ്യം വോട്ട്. പട്ടാമ്പി നഗരസഭയിലെ 12-ാം വാർഡിലെ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി അബ്ദുൽ കരീമാണ് മത്സരിച്ചിരുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ ടി.പി ഉസ്മാനാണ് വാർഡിൽ വിജയിച്ചത്. വെൽഫയർ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ സാജിദ് കെ.പിക്ക് മുഴുവൻ വോട്ടും സിപിഎം മറിച്ച് നൽകിയെന്ന് യുഡിഎഫ് ആരോപിച്ചു.
മണ്ണാർക്കാട് നഗരസഭയിലെ ഒന്നാം വാർഡിലും സമാനമായ സംഭവം ഉണ്ടായി. എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായ ഫിറോസ്ഖാൻ ഒരു വോട്ടാണ് ലഭിച്ചത്. വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. സി അബ്ദുൽ റഹ്മാനാണ് വിജയിച്ചത്. കുന്തിപ്പുഴ വാർഡിലെ വെൽഫെയർ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി സിദ്ദീഖ് കുന്തിപ്പുഴക്ക് സിപിഎം വോട്ട് മറിച്ചു നൽകിയെന്ന് സിപിഎം വിമതരും യുഡിഎഫും ആരോപിച്ചു.