നിലമ്പൂരിൽ അൻവര്‍ ഒരു ഘടകമല്ല, എൽഡിഎഫ് സ്ഥാനാര്‍ഥിയെ ഉടൻ തീരുമാനിക്കും; ഇ.ജയൻ

സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും

Update: 2025-05-26 05:59 GMT

മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ഇ.ജയൻ. സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും . നിലമ്പൂരിൽ അൻവർ ഒരു ഘടകമേ അല്ലെന്നും ജയൻ മീഡിയവണിനോട് പറഞ്ഞു.

നിലമ്പൂരിൽ എൽഡിഎഫിന് പ്രതീക്ഷയുണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. എൽഡിഎഫിന്‍റെ കാര്യത്തിൽ അൻവർ ആശങ്കപ്പെടേണ്ട . ബിജെപി സ്ഥാനാർഥിയെ നിർത്താതിരിക്കാൻ കാര്യമില്ല. ബിജെപി ഇടതുപക്ഷത്തിന് അനുകൂലമായ സമീപനം സ്വീകരിക്കില്ല. ബിജെപി കേരളത്തിൽ യുഡിഎഫിനെ സഹായിച്ച ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Advertising
Advertising

അതേസമയം സർക്കാരിന്‍റെ വിലയിരുത്തലാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. 9 വർഷത്തെ നേട്ടങ്ങൾ നിലമ്പൂരിൽ പ്രതിഫലിക്കും. കേരളത്തിൽ ഇടതുപക്ഷവും ഇടതുപക്ഷ വിരുദ്ധരും എന്ന തരത്തിൽ ചേരി രൂപപ്പെടുന്നുവെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നില്ല. പലരും മത്സരിക്കുന്നില്ല എന്നു പറയുന്നത് ഇടതുപക്ഷ വിരുദ്ധ ചേരിക്ക് കരുത്ത് പകരാനാണ് . ഏതു വിധേനയും ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്ന ലക്ഷ്യം പലർക്കും ഉണ്ട്. ഇടതുപക്ഷത്തിന് വിരുദ്ധമായ പുതിയ ചേരി നിലമ്പൂരിൽ രൂപപ്പെടുന്നു. ഇത് ജനം തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News