തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് തയ്യാർ: ടി.പി രാമകൃഷ്ണൻ

വെൽഫെയർ പാർട്ടിയേയും എസ്ഡിപിഐയെയും യുഡിഎഫിൽ ഉറപ്പിച്ച് നിർത്താനാനാണ് ലീഗിൻ്റെ ശ്രമമെന്നുെ എൽഡിഎഫ് കൺവീനർ ആരോപിച്ചു

Update: 2025-11-10 06:58 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് തയ്യാറായെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാവും തെരഞ്ഞെടുപ്പ് ഫലമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

വർഗീയ ചേരിതിരിവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. വെൽഫെയർ പാർട്ടിയേയും എസ്ഡിപിയേയും യുഡിഎഫിൽ ഉറപ്പിച്ച് നിർത്താനാനാണ് ലീഗിന്റെ ശ്രമമെന്നുെ എൽഡിഎഫ് കൺവീനർ ആരോപിച്ചു.

വലിയ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് എന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും പറഞ്ഞു. സീറ്റ് വിഭജനം നേരത്തെ ആരംഭിച്ചു. വോട്ടിന് വേണ്ടിയുള്ള തട്ടിപ്പാണ് സർക്കാർ അവസാനം നടത്തിയ പ്രഖ്യാപനങ്ങളെന്ന് ജനങ്ങൾ തിരിച്ചറിയും. അഭ്യന്തരവകുപ്പിനും, ആരോ​ഗ്യവകുപ്പിനും എതിരായ വലിയ വികാരമുണ്ട്. കൂട്ടായമയുടെ വിയജമാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News