സ്വപ്‌നയുടെ രഹസ്യമൊഴി: മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമോയെന്ന ആശങ്കയില്‍ സി.പി.എം

ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ എൽ.ഡി.എഫ് തീരുമാനം

Update: 2022-06-15 01:10 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ എൽ.ഡി.എഫ് തീരുമാനം. മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന സ്വപ്നയുടെ പഴയ നിലപാട് ഉയർത്തിക്കാട്ടിയായിരിക്കും പ്രതിരോധം. എന്നാൽ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമോയെന്ന ആശങ്കയും സി.പിഎമ്മിനുണ്ട്.

മുഖ്യമന്ത്രിയും കുടുബാംഗങ്ങളുമായും കെ.ടി ജലീലുമായും ഔദ്യോഗിക ബന്ധങ്ങൾ മാത്രമേ ഉള്ളുവെന്ന സ്വപ്ന സുരേഷിന്റെ ഈ വാചകങ്ങളെ അടക്കം ഉപയോഗിച്ച് പ്രതിരോധം തീർക്കാനാണ് എൽ.ഡി.എഫ് തീരുമാനം. 21 ന് ആരംഭിക്കുന്ന രാഷ്ട്രീയ വിശദീകരണ യേഗങ്ങളിൽ ഇതിനൊപ്പം സ്വപ്നയുടെ മൊഴിമാറ്റങ്ങളും പ്രതിരോധ തന്ത്രമാക്കും.

Advertising
Advertising

സ്വപ്നക്ക് പിന്നിൽ ബി.ജെ.പിയാണെന്ന് സ്ഥാപിക്കാനായിരിക്കും എൽ.ഡിഎഫ് ശ്രമം. എന്നാൽ ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയേയും കുടുംബാഗങ്ങളേയും കണ്ടുവെന്ന ആരോപണം രഹസ്യമൊഴിയിലും ഉണ്ടെങ്കിൽ പാർട്ടിക്കും മുഖ്യമന്ത്രിക്കും അത് തലവേദനയാകും. ഇഡിയുടെ കയ്യിൽ രഹസ്യമൊഴി ലഭിച്ചത് കൊണ്ട് കേന്ദ്ര ഏജൻസികളുടെ തുടർ നടപടികൾ സർക്കാരിനും വ്യക്തിപരമായ മുഖ്യമന്ത്രിക്കും സുഖകരമാകില്ല. മുഖ്യമന്ത്രി അടക്കമുള്ളവരുടെ മൊഴിയെടുക്കാൻ തീരുമാനിച്ചാൽ സർക്കാർ വെട്ടിലാകും. പ്രതിപക്ഷ പ്രതിഷേധങ്ങൾ കടുക്കുകയും ചെയ്യും. അതിന് മുൻപെ തന്നെ സ്വപ്നക്കെതിരെ എടുത്ത ഗൂഢാലോചനക്കേസിൽ തെളിവ് കണ്ടെത്താനുള്ള തീവ്രശ്രമം പൊലീസും നടത്തിയേക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News