കേരളം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു 'അഫ്ഗാനിസ്താനായി മാറും': അല്‍ഫോണ്‍സ് കണ്ണന്താനം

കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു

Update: 2021-09-18 16:42 GMT
Editor : Dibin Gopan | By : Web Desk

കേരളം അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്ന് മുന്‍കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

'കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ ചില മേഖലകളില്‍ വലിയ തോതില്‍ താലിബാന്‍വത്കരണം നടക്കുന്നുണ്ട്.അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറും' , കണ്ണന്താനം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറല്‍ സെക്രട്ടറി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണം. സെപ്തംബര്‍ ഒമ്പതിനാണ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദമായ പ്രഭാഷണം നടത്തിയത്. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്നായിരുന്നു ബിഷപ്പിന്റെ പരാമര്‍ശം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News