ഖദർ ധരിക്കാത്തതിന് നേതാക്കളെ കുറ്റം പറയാൻ സാധിക്കില്ല;വി.ടി.ബൽറാം
കോൺഗ്രസിലെ യുവജന നേതാക്കളിൽ ഒരു വിഭാഗം ഇപ്പോൾ വസ്ത്രം ധരിക്കുന്ന സമയത്ത് ഖദർ ഒഴിവാക്കി സിനിമാ സൈ്റ്റലിലാണല്ലോ നടക്കുന്നതെന്ന വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദേഹം
നാദാപുരം:യുവാക്കളായ കോൺഗ്രസ് നേതാക്കൾ ഖദർ ധരിക്കാത്തതിന് കുറ്റം പറയാൻ സാധിക്കില്ലെന്നും ഒരോരുത്തരുടെയും രുചിയും ആശ്വാസവും താൽപര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെന്നും കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎ യുമായ വി.ടി.ബൽറാം പറഞ്ഞു.
പേരോട് എംഐഎം ഹയർസെക്കൻഡറി സ്‌കൂൾ മീഡിയ ക്ലബ്ബും കേരള മീഡിയ അക്കാദമിയുടെും നേത്യത്വത്തിൽ നടത്തുന്ന വിദ്യാർഥികൾക്കൊപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.
കോൺഗ്രസിലെ യുവജന നേതാക്കളിൽ ഒരു വിഭാഗം ഇപ്പോൾ വസ്ത്രം ധരിക്കുന്ന സമയത്ത് ഖദർ ഒഴിവാക്കി സിനിമാ സൈ്റ്റലിലാണല്ലോ നടക്കുന്നതെന്ന വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദേഹം. നേതാക്കൾ ഏത് തരത്തിലുളള ഖദർ വസ്ത്രം ധരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഉമ്മൻചാണ്ടി ധരിച്ചത് പോലെയുളള ഖദർ വസ്ത്രം എന്നതായിരുന്നു വിദ്യാർഥികളുടെ മറുപടി.
ഗാന്ധിജിയുടെ കാലത്താണ് ഖദർ വസ്ത്രം ധരിക്കുന്നത് ആരംഭിച്ചത്. അന്ന് മറ്റ് തരത്തിലുളള വസ്ത്രങ്ങൾ കുറവായിരുന്നു. ഇന്ന് ഖദർ വിലകൂടുതലുളള വസ്ത്രം കൂടിയാണ്.എന്നാൽ രാഷ്ട്രീയ സന്ദേശം കെമാറുന്നതിൽ ഖദർ വസ്ത്രത്തിനുളള പങ്ക് വലുതാണെന്നും അദേഹം പറഞ്ഞു. മീഡിയ ക്ലബ്ബിലെ വിദ്യാർഥികളായ സി.എം.ഫിദ ഫാത്തിമ,എം.മിസ്‌ന,മുഹമ്മദ് ഷാഫിൻ,പാർവണ,റിനു മെഹർ,ഫാത്തിമ നിദ സെൻഹ,അൽഫാസ്,റഷാ ഫാത്തിമ എന്നിവരാണ് ചോദ്യങ്ങൾ ചോദിച്ചത്.
ചടങ്ങിൽ ക്ലബ്ബ് കൺവീനർ ഇസ്മായിൽ വാണിമേൽ അധ്യക്ഷനായി.പ്രിൻസിപ്പൾ ഏ.കെ.രജ്ഞിത്ത്,ബംഗ്ലത്ത് മുഹമ്മദ്,പി.കെ.മുഹമ്മദ്,നടുക്കണ്ടി നാസർ,എൻ.വി.ഹാരിസ്,എം.സൗദ,ആർ.രോഹൻ,സുബൈർ തോട്ടക്കാട്ട്,റിജേഷ് നരിക്കാട്ടേരി,എം.എം.മുഹമ്മദ്,എം.വി.റഷീദ്,ജാഫർ വാണിമേൽ,അസീസ് ആര്യമ്പത്ത്,എ.ടി.റഹൂഫ് എന്നിവർ സംസാരിച്ചു.