കശ്മീർ വിവാദ പരാമർശം: കെ.ടി ജലീലിനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം

എ.ബി.വി.പി പ്രവർത്തകരാണ് ജലീലിനെതിരെ പരാതി നൽകിയത്.

Update: 2022-08-24 06:35 GMT

കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം. തിരുവനന്തപുരത്തു ലഭിച്ച പരാതിയിലാണ് നിയമോപദേശം.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന് എ.ബി.വി.പി പ്രവർത്തകരാണ് പരാതി നൽകിയത്. ഇത് സൈബർ പൊലീസിന് കൈമാറിയിരുന്നു. തുടർന്നാണ് നിയമോപദേശം തേടിയത്.

ഇതേ പരാമർശത്തിനെതിരെ കേസെടുക്കാൻ ഇന്നലെ തിരുവല്ല തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതു പ്രകാരം ഇന്ന് കീഴ്‌വായ്പൂര്‍ പൊലീസ് ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

ഐപിസി 163 ബി, പ്രിവൻഷൻ ഓഫ് നാഷണൽ ഹോണർ ആക്ട് ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഭരണഘടനയെ അപമാനിച്ചു, കലാപാഹ്വാനം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹരജിയിലായിരുന്നു കോടതി നിർദേശം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News