'എനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ';സർവകലാശാല ബിൽ രാഷ്ട്രപതിക്ക് വിടുമെന്ന സൂചന നൽകി ഗവർണർ

സർവകലാശാലകളുടെ സ്വയംഭരണം കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഗവർണർ

Update: 2023-01-05 14:32 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയക്കുമെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് തനിക്കെതിരായതിനാൽ മുകളിലുള്ളവർ തീരുമാനിക്കട്ടെയെന്നാണ് ഗവർണറുടെ അഭിപ്രായം. ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഒപ്പിട്ട ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സർവകലാശാലകളുടെ സ്വയംഭരണം കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യം. നയ പ്രഖ്യാപനത്തിനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കുന്ന ബില്ലിൽ ഗവർണർ നിയമോപദേശം തേടിയിരുന്നു. കൂടാതെ യുജിസിയുടെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്. തന്റെ അധികാരം വെട്ടികുറയ്ക്കുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനകൾ.

കഴിഞ്ഞ ഡിസംബർ 13 ന് നിയമസഭ പാസാക്കിയ ബിൽ 22നാണ് സർക്കാർ ഗവർണർക്ക് അയച്ചത്. ഒൻപത് ദിവസത്തിന് ശേഷം ബിൽ സർക്കാർ രാജ്ഭവന് കൈമാറുകയായിരുന്നു. എന്നാൽ ഗവർണർ അന്നേരം സംസ്ഥാനത്തുണ്ടായിരുന്നില്ല. ബിൽ കണ്ടിട്ടില്ലെന്നും അതു സംബന്ധിച്ച കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗവർണറുടെ ചാൻസലർ പദവി നീക്കുന്ന ബില്ല് ആയതുകൊണ്ടു തന്നെ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കാൻ സാധിക്കും. ബില്ലിൽ തിരക്കിട്ടുള്ള നീക്കം ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷkരടക്കം വിലിയിരുത്തിയിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News