കൊച്ചിയില്‍ ലഘുമേഘവിസ്ഫോടനമെന്ന് കുസാറ്റ് ; രണ്ട് മണിക്കൂറിനുള്ളിൽ പെയ്തത് ഏഴ് സെ.മീ മഴ

വരും മണിക്കൂറിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്

Update: 2024-05-28 08:05 GMT
Editor : Lissy P | By : Web Desk

കൊച്ചി: കൊച്ചിയിൽ ദുരിതം വിതച്ച് കനത്ത മഴ. തൃക്കാക്കര, കളമശ്ശേരി, കാക്കനാട് ഉൾപ്പെട താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ പെയ്ത അതിശക്തമായ മഴയ്ക്ക് കാരണം ലഘുമേഘവിസ്ഫോടനമാണെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ പറഞ്ഞു. രണ്ട് മണിക്കൂറില്‍ ഏഴ് സെന്‍റീമീറ്റർ മഴയാണ് എറണാകുളത്ത് പെയ്തിറങ്ങിയത്. വരും മണിക്കൂറിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പുണ്ട്.

തുടർച്ചയായി പെയ്ത കനത്തമഴയിൽ എറണാകുളം ജില്ലയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൃക്കാക്കര നഗരസഭയിൽ പലയിടത്തുംവീടുകളിൽ വെള്ളം കയറി.കാക്കനാട് പാട്ടുപുര നഗറിൽ മണ്ണിടിഞ്ഞു വീണു. ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിന് സമീപം കെഎസ്ആർടിസി ബസിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു.കളമശ്ശേരി നഗരസഭയിൽ അൻപതോളം വീടുകളിലാണ് വെള്ളം കയറിയത്. വെള്ളക്കെട്ടിൽ ജില്ലയിൽ ഗതാഗതം സ്തംഭിച്ചു.

Advertising
Advertising

ആലപ്പുഴയിൽ ശക്തമായ മഴയിലും കാറ്റിലും വീട്ടു മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. കായംകുളം സ്വദേശി അരവിന്ദാണ് മരിച്ചത്. ദേശീയ പാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം മരം മറിഞ്ഞു വീണ് അര മണിക്കൂർ ഗതാഗത തടസം നേരിട്ടു. അഗ്നിശമനാ സേന എത്തിയാണ് മരംമുറിച്ച് മാറ്റിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News