ഹാൽ സിനിമ വിവാദം: സെൻസർ ബോർഡ് നടപടി ശരിയല്ലെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

'ചേംബർ കടുത്ത നടപടിയുമായി മുന്നോട്ട് പോകും'

Update: 2025-10-12 11:11 GMT

Photo| Special Arrangement

കൊച്ചി: ഹാൽ സിനിമയിലെ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ. ചേംബർ കടുത്ത നടപടിയുമായി മുന്നോട്ട് പോകുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

സാധാരണ കട്ട് പറയുന്ന സീനുകൾ അറിയാമെന്നും പക്ഷേ ഇപ്പോൾ അതുപോലെ അറിയാൻ കഴിയാത്ത അവസ്ഥയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.

ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം,ഗണപതിവട്ടം,ധ്വജപ്രണാമം,സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ വാദം. സിനിമയുടെ സെൻസറിങിൽ സെൻസർ ബോർഡിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സിനിമയിലെ ഒരു രംഗത്തില്‍ നായിക പര്‍ദ ധരിക്കുന്ന രംഗം നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഒന്നുമില്ല, എന്നിട്ടും എ സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്ന് സിബിഎഫ്‌സി പറഞ്ഞാതായും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. അതിനിടെയാണ് സെൻസർ ബോർഡിന്റെ നടപടിക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ നിരവധി മലയാളം സിനിമകൾക്കാണ് സെൻസർ ബോർഡിൻ്റെ നടപടികൾ നേരിടേണ്ടി വന്നത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.  

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News