ലോകായുക്ത അടക്കമുള്ള ബില്ലുകൾ ഇന്ന് ഗവർണർക്ക് അയയ്ക്കും

ചാൻസിലറുടെ അധികാരം കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബില്ലിലും ലോകായുക്ത ഭേദഗതിയിലും ഗവർണർ ഒപ്പിടാൻ തായറാകുമോ എന്നതാണ് പ്രശ്നം

Update: 2022-09-03 02:26 GMT
Advertising

തിരുവനന്തപുരം: നിയമസഭാ പാസാക്കിയ ലോകായുക്ത നിയമ ഭേദദതി നിയമം അടക്കമുളള ബില്ലുകൾ ഇന്ന് ഗവർണർക്ക് അയച്ചു കൊടുക്കും. സഭ അംഗീകരിച്ച ബില്ലിന്റെ പകർപ്പിൽ സ്പീക്കർ ഒപ്പുവെച്ച ശേഷമാകും ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കുക.അതിൽ ഗവർണർ കൂടി ഒപ്പ് ചാർത്തുന്നതോടെയാണ് നിയമ നിർമ്മാണ നടപടികൾ പൂർത്തിയാക്കുക.

ചാൻസിലറുടെ അധികാരം കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബില്ലിലും ലോകായുക്ത ഭേദഗതിയിലും ഗവർണർ ഒപ്പിടാൻ തായറാകുമോ എന്നതാണ് പ്രശ്നം.നിലവിൽ ഡൽഹിയിലുള്ള ഗവർണർ ഇനി ചൊവ്വാഴ്ചയെ തലസ്ഥാനത്ത് തിരിച്ചെത്തൂ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News