ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇന്ന് 42 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു

ഏപ്രില്‍ നാലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി

Update: 2024-04-02 11:52 GMT

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്ന്  42 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. 

തിരുവനന്തപുരം 6, ആറ്റിങ്ങല്‍ 1, കൊല്ലം 4, മാവേലിക്കര 3, ആലപ്പുഴ 1, കോട്ടയം 4, ഇടുക്കി 1, എറണാകുളം 1, ചാലക്കുടി 3, തൃശൂര്‍ 4, പാലക്കാട് 3, കോഴിക്കോട് 2, വയനാട് 4, വടകര 1, കണ്ണൂര്‍ 1, കാസര്‍കോട് 3. എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിൽ നാമനിർദേശ പത്രികകൾ സമർപ്പിച്ചവരുടെ  എണ്ണം.

മാര്‍ച്ച് 28 ന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 56 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 79 നാമനിര്‍ദ്ദേശ പത്രികകളാണ്. ഏപ്രില്‍ നാലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രില്‍ 5 ന് നടക്കും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News