വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പേര് മാത്രം; കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക

സ്ക്രീനിംഗ് കമ്മിറ്റി ചർച്ച തുടങ്ങി

Update: 2024-02-29 06:58 GMT

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക പുറത്ത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പേര് മാത്രം നിർദേശിക്കുന്നതാണ് പട്ടിക. സംസ്ഥാന നേതൃത്വം പരിഗണിക്കുന്ന പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. മാവേലിക്കരയിൽ വി.പി സജീന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. കൊടിക്കുന്നിൽ സുരേഷ് ഏഴ് തവണ എം.പിയായതിനാലാണ് സജീന്ദ്രന്റെ പേരും പട്ടികയിൽ ഉൾപ്പെടുത്തിയത്. പട്ടികയിൽ സ്‌ക്രീനിംഗ് കമ്മിറ്റി ചർച്ച തുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് യോഗം നടക്കുന്നത്. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് സ്‌ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചിരിക്കുകയാണ് നിലവിൽ കണ്ണൂർ എം.പിയായ കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരൻ.

Advertising
Advertising

വിവിധ മണ്ഡലങ്ങളും സ്ഥാനാർഥികളായി നിർദേശിക്കപ്പെടുന്നവരും

  1. തിരുവനന്തപുരം- ശശി തരൂർ
  2. ആറ്റിങ്ങൽ- അടൂർ പ്രകാശ്
  3. പത്തനംതിട്ട- ആന്റോ ആന്റണി, അബിൻ വർക്കി
  4. ആലപ്പുഴ- കെ.സി വേണുഗോപാൽ, രാഹുൽ മാങ്കൂട്ടത്തിൽ, എ.എ ഷുക്കൂർ
  5. മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, വി.പി സജീന്ദ്രൻ
  6. എറണാകുളം - ഹൈബി ഈഡൻ
  7. ഇടുക്കി- ഡീൻ കുര്യാക്കോസ്
  8. ചാലക്കുടി - ബെന്നി ബഹനാൻ
  9. തൃശൂർ- ടി.എൻ പ്രതാപൻ
  10. ആലത്തൂർ- രമ്യ ഹരിദാസ്
  11. പാലക്കാട് -വി.കെ ശ്രീകണ്ഠൻ
  12. കോഴിക്കോട് -എം.കെ രാഘവൻ
  13. വയനാട്- രാഹുൽ ഗാന്ധി
  14. കണ്ണൂർ- കെ ജയന്ത്, വി പി അബ്ദുൽ റഷീദ്
  15. വടകര- കെ മുരളീധരൻ
  16. കാസർകോട്- രാജ് മോഹൻ ഉണ്ണിത്താൻ
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News