ലോകായുക്ത ഭേദഗതി ബിൽ ഇന്ന് നിയമസഭ പാസാക്കും

പേ വിഷബാധാ മരണങ്ങൾ പ്രതിപക്ഷം അടിയന്തര പ്രമേയമായി കൊണ്ടുവരും

Update: 2022-08-30 01:14 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ യുദ്ധം തുടരുന്ന ലോകായുദ്ധ ഭേദഗതി ബിൽ ഇന്ന് നിയമസഭ പാസാക്കിയേക്കും. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബിൽ ഇന്ന് സഭ ചർച്ച ചർച്ചചെയ്യും. പ വിഷബാധാ മരണങ്ങൾ അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നേക്കും. വിഴിഞ്ഞം സമരവും ഇന്നു സഭയിൽ ചർച്ചയാകും.

ലോകായുക്തയുടെ അധികാരം കവരുമെന്ന് വിലയിരുത്തപ്പെടുന്ന ബില്ലാണ് ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നു സഭയിൽ പാസാക്കാനിരിക്കുന്നത്. അഴിമതി കേസിൽ ലോകായുക്ത വിധി വന്നാൽ പൊതുപ്രവർത്തകർ പദവി ഒഴിയണമെന്നുള്ള വകുപ്പാണ് പുതിയ ഭേദഗതിയിൽ എടുത്തുകളയുന്നത്. മുഖ്യമന്ത്രിക്ക് എതിരായ വിധിയിൽ പുനഃപരിശോധനാ അധികാരം നിയമസഭയ്ക്കു നൽകും. മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിയും എം.എൽ.എമാർക്ക് എതിരായ വിധി സ്പീക്കറും പരിശോധിക്കും.

സി.പി.ഐയുടെ നിർദേശം ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തിയാണ് സബ്ജക്ട് കമ്മിറ്റി പാസാക്കിയത്. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെ ബിൽ പാസാകാനാണ് ഇടയുള്ളത്. എന്നാൽ, ബില്ലിൽ ഗവർണർ ഒപ്പിടുന്ന കാര്യം സംശയത്തിലാകും.

പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടിയന്തര പ്രമേയ നോട്ടിസായായിരിക്കും വിഷയം സഭയിൽ ഉന്നയിക്കുക. അതേസമയം, വിഴിഞ്ഞം സമരം ശ്രദ്ധക്ഷണിക്കലായി കടകംപള്ളി സുരേന്ദ്രനും സഭയിൽ അവതരിപ്പിക്കും.

Summary: Kerala Assembly will pass the Lokayukta Amendment Bill today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News