ജനവിധി ഉടൻ; സ്ട്രോങ്ങ് റൂമുകൾ തുറന്നു

സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളാണ് തുറന്നത്

Update: 2024-06-04 01:00 GMT

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സ്ട്രോങ്ങ് റൂമുകൾ തുറന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ, എറണാകുളം മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളാണ് തുറന്നത്. എറണാകുളം പാർലമെൻറ് മണ്ഡലം തൃക്കാക്കര നിയോജക മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റുകൾ കുസാറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിലെ കൗണ്ടിങ് കേന്ദ്രത്തിൽ എത്തിച്ചു.

കോഴിക്കോട് വടകര പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളും തുറന്നു. പൊന്നാനി മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് മലപ്പുറം കളക്ടറേറ്റിൽ നിന്ന് തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജ് കൗണ്ടിങ് സെൻ്ററിൽ എത്തിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News