ജാക്കി ലിവർ ഉപയോഗിച്ച് ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

പ്രതി നിഷാദ് കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

Update: 2023-05-09 04:02 GMT
Editor : banuisahak | By : Web Desk
Advertising

കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം സ്വദേശി സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. പ്രതി നിഷാദ് കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ജാക്കി ലിവർ ഉപയോഗിച്ചാണ് സിദ്ദിഖിനെ തലക്കടിച്ചത്.

ഇന്ന് പുലർച്ചെ 5.40ഓട് കൂടിയായിരുന്നു സംഭവം. കർണാടകയിൽ നിന്ന് കണ്ണൂർ ഇരിട്ടിയിലേക്ക് സിമന്റുമായി വന്നിരുന്ന ലോറിയുടെ ഡ്രൈവറാണ് ക്ളീനറെ കൊലപ്പെടുത്തിയത്. വരുന്ന വഴി ഇരുവരും തമ്മിൽ പലവട്ടം വാക്കേറ്റവും കശപിശയുമുണ്ടായെന്നാണ് പോലീസ് പറയുന്നത്.

വാഹനത്തിന്റെ എയർ ലിഫ്റ്റ് തകരാറിലാക്കാൻ ക്ളീനർ ശ്രമിച്ചുവെന്നും പ്രതി നിഷാദ് പോലീസിനോട് പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ ജാക്കി ലിവറെടുത്ത് നിഷാദ് സിദ്ദീഖിന്റെ തലയിൽ അടിക്കുകയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News